25 April Thursday

വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കാസർകോട്> കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ഐ സി ഭണ്ഡാരി റോഡരികിലെ സുരേന്ദ്ര നിവാസിൽ മാലിനി (72) ആണ് മരിച്ചത്. വെള്ളി പുലർച്ചെയാണ് വീടിന് തീപിടിച്ചത്. മാലിനി തനിച്ചായിരുന്നു താമസം.
 
കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരങ്ങൾ: ജയാനന്ദ, ജഗന്നാഥൻ, രമണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top