നാ​ഗ്‌പുരിൽ രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി



നാ​ഗ്പുർ> മഹാരാഷ്ട്രയിലെ നാ​ഗ്‌പുരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി അധികൃതരുടെ സ്ഥിരീകരണം. തലസീമിയ ചികിത്സയ്‌ക്കായി രക്തം സ്വീകരിച്ചവർക്കാണ് രോ​ഗം ബാധിച്ചത്. ഒരു കുട്ടി മരിച്ചു. നേരത്തേ രക്തം സ്വീകരിച്ച് അഞ്ച് കുട്ടികൾക്ക് ഹൈപ്പറ്റൈറ്റിസ് സിയും രണ്ട് കുട്ടികൾക്ക് ഹൈപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. Read on deshabhimani.com

Related News