മഴയിലും കാറ്റിലും 548.37 കോടിയുടെ കൃഷിനാശം



തിരുവനന്തപുരം കനത്ത മഴയിലും കാറ്റിലും ഒരു മാസത്തിനിടെ സംസ്ഥാനത്ത്‌  548.37 കോടി രൂപയുടെ കൃഷിനാശം. ഒക്‌ടോബർ 10 മുതൽ നവംബർ 15 വരെയുള്ള കണക്കാണിത്‌. 62,991. 41 ഹെക്‌ടർ കൃഷി നശിച്ചു. 1,43,236 കർഷകർക്ക്‌ നഷ്‌ടമുണ്ടായി. കൂടുതൽ കൃഷിനാശം ആലപ്പുഴയിലാണ്‌. (21,013.12 ഹെക്‌ടർ). തൃശൂർ ജില്ലയിൽ 18,515.18 ഹെക്‌ടർ  കൃഷി നശിച്ചു. നെല്ലും പച്ചക്കറി കൃഷിയുമാണ്‌ കൂടുതൽ നശിച്ചത്‌. കേന്ദ്രസഹായം ആവശ്യപ്പെടും: മന്ത്രി സഹായത്തിനായി കേന്ദ്ര കൃഷിമന്ത്രിക്ക്‌ നേരിട്ട്‌ അപേക്ഷ നൽകുമെന്ന്‌ കൃഷിമന്ത്രി പി പ്രസാദ്‌ പറഞ്ഞു.  കുട്ടനാട്ടിലെ കർഷകർക്ക്‌ എല്ലാസഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News