28 March Thursday

മഴയിലും കാറ്റിലും 548.37 കോടിയുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021


തിരുവനന്തപുരം
കനത്ത മഴയിലും കാറ്റിലും ഒരു മാസത്തിനിടെ സംസ്ഥാനത്ത്‌  548.37 കോടി രൂപയുടെ കൃഷിനാശം. ഒക്‌ടോബർ 10 മുതൽ നവംബർ 15 വരെയുള്ള കണക്കാണിത്‌. 62,991. 41 ഹെക്‌ടർ കൃഷി നശിച്ചു. 1,43,236 കർഷകർക്ക്‌ നഷ്‌ടമുണ്ടായി. കൂടുതൽ കൃഷിനാശം ആലപ്പുഴയിലാണ്‌. (21,013.12 ഹെക്‌ടർ). തൃശൂർ ജില്ലയിൽ 18,515.18 ഹെക്‌ടർ  കൃഷി നശിച്ചു. നെല്ലും പച്ചക്കറി കൃഷിയുമാണ്‌ കൂടുതൽ നശിച്ചത്‌.

കേന്ദ്രസഹായം ആവശ്യപ്പെടും: മന്ത്രി
സഹായത്തിനായി കേന്ദ്ര കൃഷിമന്ത്രിക്ക്‌ നേരിട്ട്‌ അപേക്ഷ നൽകുമെന്ന്‌ കൃഷിമന്ത്രി പി പ്രസാദ്‌ പറഞ്ഞു.  കുട്ടനാട്ടിലെ കർഷകർക്ക്‌ എല്ലാസഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top