ബംഗാളിൽ വൻ പ്രക്ഷോഭം

അഴിമതിക്കും തൊഴിലില്ലായ്‌മയ്‌ക്കും എതിരെ മെദിനിപുരിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന റാലി


കൊൽക്കത്ത> മമതസർക്കാരിന്റെ അഴിമതിക്കും തൊഴിലില്ലായ്‌മയ്‌ക്കും എതിരെ പശ്ചിമ ബംഗാളിൽ വൻ പ്രക്ഷോഭം. സിപിഐ എമ്മും വിദ്യാർഥി–- യുവജന സംഘടനകളുമാണ്‌ നേതൃത്വം നൽകുന്നത്‌. ബാങ്കുറ, പുരുളിയ, മെദിനിപുർ, ജാൽപായ്ഗുരി, ഉത്തര ദിനാജ്‌പുർ ജില്ലാ ആസ്ഥാനങ്ങളിൽ പൊലീസ് വിലക്ക്‌ ലംഘിച്ച് പ്രതിഷേധം നടന്നു. ലാത്തിച്ചാർജിൽ സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായി കൊൽക്കത്തയിൽ നടത്തിയ മഹാറാലിയിൽ വൻ പങ്കാളിത്തമുണ്ടായി. അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയതിന്‌ അറസ്റ്റിലായ ഉത്തര ബംഗാൾ സർവകലാശാല വൈസ് ചാൻസലർ സുബരീഷ് ഭട്ടാചര്യയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ധർണ നടത്തി. അവിടെയും പൊലീസ് ലാത്തിച്ചാർജ് നടത്തി. Read on deshabhimani.com

Related News