27 April Saturday

ബംഗാളിൽ വൻ പ്രക്ഷോഭം

ഗോപിUpdated: Sunday Sep 25, 2022

അഴിമതിക്കും തൊഴിലില്ലായ്‌മയ്‌ക്കും എതിരെ മെദിനിപുരിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന റാലി

കൊൽക്കത്ത> മമതസർക്കാരിന്റെ അഴിമതിക്കും തൊഴിലില്ലായ്‌മയ്‌ക്കും എതിരെ പശ്ചിമ ബംഗാളിൽ വൻ പ്രക്ഷോഭം. സിപിഐ എമ്മും വിദ്യാർഥി–- യുവജന സംഘടനകളുമാണ്‌ നേതൃത്വം നൽകുന്നത്‌. ബാങ്കുറ, പുരുളിയ, മെദിനിപുർ, ജാൽപായ്ഗുരി, ഉത്തര ദിനാജ്‌പുർ ജില്ലാ ആസ്ഥാനങ്ങളിൽ പൊലീസ് വിലക്ക്‌ ലംഘിച്ച് പ്രതിഷേധം നടന്നു.

ലാത്തിച്ചാർജിൽ സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായി കൊൽക്കത്തയിൽ നടത്തിയ മഹാറാലിയിൽ വൻ പങ്കാളിത്തമുണ്ടായി. അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയതിന്‌ അറസ്റ്റിലായ ഉത്തര ബംഗാൾ സർവകലാശാല വൈസ് ചാൻസലർ സുബരീഷ് ഭട്ടാചര്യയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ധർണ നടത്തി. അവിടെയും പൊലീസ് ലാത്തിച്ചാർജ് നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top