കരിപ്പൂരിൽ 77 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

പ്രതീകാത്മക ചിത്രം


കരിപ്പൂർ> കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ്‌ വിഭാഗം പിടികൂടി. ജിദ്ദയിൽനിന്നുള്ള  സ്‌പൈസ് ജറ്റ് എസ്ജി 9711 വിമാനത്തിലെത്തിയ തിരൂർ സ്വദേശി ഉനൈസി (25)നെയാണ്‌ പിടികൂടിയത്. സ്വർണത്തിന്   77 ലക്ഷം  രൂപ വില വരും.                                ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളിനിറം പൂശിയനിലയിൽ ഒളിപ്പിച്ചാണ്‌ കടത്താൻ ശ്രമിച്ചത്‌. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി എ കിരണിന്റെ നേതൃത്വത്തിൽ  സൂപ്രണ്ടുമാരായ  കെ പി മനോജ്, രഞ്ജി വില്യം, രാധ വിജയരാഘവൻ, തോമസ് വർഗീസ്, ഉമാദേവി,  ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, ശിവാനി, ടി അഭിലാഷ്, ഹെഡ് ഹവിൽദാർമാരായ അബ്ദുൾ ഗഫൂർ, കെ സി മാത്യു എന്നിവരാണ്‌ പരിശോധനാ സംഘത്തിലുണ്ടായിരുന്നത്‌. Read on deshabhimani.com

Related News