19 April Friday

കരിപ്പൂരിൽ 77 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

പ്രതീകാത്മക ചിത്രം

കരിപ്പൂർ> കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ്‌ വിഭാഗം പിടികൂടി. ജിദ്ദയിൽനിന്നുള്ള  സ്‌പൈസ് ജറ്റ് എസ്ജി 9711 വിമാനത്തിലെത്തിയ തിരൂർ സ്വദേശി ഉനൈസി (25)നെയാണ്‌ പിടികൂടിയത്. സ്വർണത്തിന്   77 ലക്ഷം  രൂപ വില വരും.                            
  
ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളിനിറം പൂശിയനിലയിൽ ഒളിപ്പിച്ചാണ്‌ കടത്താൻ ശ്രമിച്ചത്‌. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി എ കിരണിന്റെ നേതൃത്വത്തിൽ  സൂപ്രണ്ടുമാരായ  കെ പി മനോജ്, രഞ്ജി വില്യം, രാധ വിജയരാഘവൻ, തോമസ് വർഗീസ്, ഉമാദേവി,  ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, ശിവാനി, ടി അഭിലാഷ്, ഹെഡ് ഹവിൽദാർമാരായ അബ്ദുൾ ഗഫൂർ, കെ സി മാത്യു എന്നിവരാണ്‌ പരിശോധനാ സംഘത്തിലുണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top