കോഴിക്കോട്‌ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ്‌ പെൺകുട്ടികളെ കാണാതായി



കോഴിക്കോട്‌ > വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്‌ ശേഷം ബുധനാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്‌. കാണാതായവരിൽ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. സംഭവത്തിൽ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News