മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; ഉറങ്ങിക്കിടന്ന വ്യക്തിയെ കുത്തി



തൃശൂര്‍> മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ക്കു കുത്തേറ്റു. കുടിലിങ്ങ ബസാറില്‍ ശക്തിധരന്റെ വീട്ടില്‍ വച്ചുണ്ടായ തര്‍ക്കത്തില്‍ സുഹൃത്ത് കരിനാട്ട് പവനന്‍ ശക്തിധരനെ കുത്തുകയായിരുന്നു.  ശനിയാഴ്ച പകലും രാത്രിയും ഒരുമിച്ചിരുന്നിവര്‍ മദ്യപിച്ചിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടായി.പുറത്തുപോയ പവനന്‍ പുലര്‍ച്ചെ തിരിച്ചെത്തി ശക്തിധരനെ കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹുത്ത് കുടിലിങ്ങ ബസാര്‍ ചള്ളിയില്‍ പവനനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.   Read on deshabhimani.com

Related News