നെയ്യാറ്റിൻകരയിൽ എട്ട് വയസുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; ഇളയച്ഛൻ കസ്റ്റഡിയിൽ



തിരുവനന്തപുരം> നെയ്യാറ്റിൻകരയിൽ എട്ടുവയസുകാരനെ നിർബന്ധിച്ച്  ബിയർ കുടിപ്പിച്ചു. നെയ്യാറ്റിൻകര തൊഴുക്കല്ലിലാണ് ഇളയച്ഛൻ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ്  ഇളയച്ഛനായ മനുവിനെതിരെ കേസെടുത്തു. ഓണദിവസമാണ് കുട്ടിയെ കൊണ്ട് മനു ബിയർ കുടിപ്പിച്ചത്. കുട്ടിയെ ബിയർ കുടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.   Read on deshabhimani.com

Related News