ചെഗുവേര ദിനത്തിൽ കോവിഡ് മുക്തരായവരുടെ പ്ലാസ്മ ഡൊണേഷൻ ക്യാമ്പുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം > ചെഗുവേര ദിനമായ ഒക്ടോബർ ഒമ്പതിന് കോവിഡ് ഭേദമായവരുടെ പ്ലാസ്മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെടൊഗമായാണ് ഡിവൈഎഫ്ഐ പ്ലാസ്മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിലാണ് പ്ലാസ്മ ദാന ക്യാമ്പുകൾ നടത്തുക. കോവിഡ് ഭേദമായ ഏവരെയും ഈ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതു ഒരു തുടക്കം മാത്രമാണ്. പ്ലാസ്മാ തെറാപ്പി കോവിഡ് ബാധിതരായ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്രദമാണ്. നമുക്ക് അതിജീവിക്കാം ഒറ്റക്കെട്ടായി ‐ ഡിവൈഎഫ്ഐ കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com