29 March Friday

ചെഗുവേര ദിനത്തിൽ കോവിഡ്‌ മുക്തരായവരുടെ പ്ലാസ്‌മ ഡൊണേഷൻ ക്യാമ്പുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020

തിരുവനന്തപുരം > ചെഗുവേര ദിനമായ ഒക്‌ടോബർ ഒമ്പതിന്‌ കോവിഡ്‌ ഭേദമായവരുടെ പ്ലാസ്‌മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെടൊഗമായാണ്‌ ഡിവൈഎഫ്ഐ പ്ലാസ്‌മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്‌. ജില്ലാ കേന്ദ്രങ്ങളിലാണ്‌ പ്ലാസ്‌മ ദാന ക്യാമ്പുകൾ നടത്തുക.

കോവിഡ് ഭേദമായ ഏവരെയും ഈ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതു ഒരു തുടക്കം മാത്രമാണ്. പ്ലാസ്മാ തെറാപ്പി കോവിഡ് ബാധിതരായ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്രദമാണ്. നമുക്ക് അതിജീവിക്കാം ഒറ്റക്കെട്ടായി ‐ ഡിവൈഎഫ്‌ഐ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top