തിരുവനന്തപുരത്ത് നായകളെ ചത്ത നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം> നഗരത്തില്‍ നാല് നായകളെ ചത്ത നിലയില്‍ കണ്ടെത്തി.വഞ്ചിയൂരിലാണ് മൂന്ന് തെരുവു നായകളേയും ഒരു വളര്‍ത്തു നായയേയും ചത്ത നിലയില്‍ കണ്ടെത്തിയത്. ഒരു കാറില്‍ എത്തിയവര്‍ റോഡില്‍ കൊണ്ടുവച്ച ഭക്ഷണം കഴിച്ചതിന് ശേഷമാണ് നായകള്‍ ചത്തതെന്നു സമീപവാസികള്‍ പറയുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി നായകളെ കൊന്നുവെന്നാണ് സംശയിക്കുന്നത്.   Read on deshabhimani.com

Related News