അതൃപ്‌തിയുണ്ട്‌, നടപടി ഭയന്ന്‌ പിന്മാറില്ല; നീതികിട്ടുംവരെ പരാതിക്കാർക്കൊപ്പം: ഫാതിമ തെഹ്‌ലിയ



കോഴിക്കോട്‌ > ഹരിതക്ക്‌ പുതിയ ഭാരവാഹികളെ നിയോഗിച്ച ലീഗ്‌ നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്‌തിയുണ്ടെന്ന്‌ എംഎസ്‌ഫ്‌ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ ഫാതിമ തെഹ്‌ലിയ പറഞ്ഞു. വിഷയം ലീഗിനകത്തും നേതാക്കൾക്ക്‌ മുന്നിലും ഇനിയും ഉയർത്തും. പാർടി അച്ചടക്ക നടപടി ഭയന്ന്‌ നിലപാടിൽ നിന്ന്‌ പിന്മാറില്ല. ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച 10 പ്രവർത്തകർക്കും നീതികിട്ടുംവരെ അവരെ പിന്തുണക്കുമെന്നും ഫാതിമ വ്യക്തമാക്കി.  Read on deshabhimani.com

Related News