അറിവും വിനോദവും പകര്‍ന്ന് ‌‌‌
‘ഫോക്കസ് 2022’

വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ദേശാഭിമാനി സംഘടിപ്പിച്ച ‘ഫോക്കസ് 2022’ ല്‍ പങ്കെടുക്കാന്‍ നടൻ ബാബു ആന്റണി എത്തിയപ്പോൾ. ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി > അറിവി​ന്റെ ലോകത്ത് വിജയമധുരം നുകരാനുള്ള പ്രോത്സാഹനമായി ​ദേശാഭിമാനി സംഘടിപ്പിച്ച ‘ഫോക്കസ് 2022’ കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെ ‘ദേശാഭിമാനി ഫോക്കസ് 2022’ എന്ന്‌ ആലേഖനം ചെയ്ത മെഡലും സർട്ടിഫിക്കറ്റും ‘ഹെഡ്മാസ്റ്റർ’ സിനിമയുടെ ടിക്കറ്റും നൽകിയാണ് ദേശാഭിമാനി അനുമോദിച്ചത്. അനുമോദനച്ചടങ്ങ് നടന്ന കലൂർ റിന്യൂവൽ സെ​ന്ററിൽ രാവിലെ 9.30ന് എത്തിച്ചേരാനായിരുന്നു നിർദേശം. എന്നാൽ, എട്ടോടെ കുട്ടികളും രക്ഷിതാക്കളും എത്തിത്തുടങ്ങി. സ്പോട്ട് രജിസ്ട്രേഷനിലൂടെയും നിരവധി കുട്ടികൾ അനുമോദനം ഏറ്റുവാങ്ങി. അനുമോദനസമ്മേളനം മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള‌ത്തി​ന്റെ പ്രത്യേകതകൾ ഓരോരുത്തരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാടി​ന്റെ പ്രത്യേകതകൾ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത് വിദ്യാഭ്യാസത്തി​ന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ അധ്യക്ഷനായി. ​ഗ്ലോബൽ അക്കാദമി എംഡി  രാജേഷ് പുത്തൻപുരയിൽ, ​ഗെറ്റ് മൈ അഡ്മിഷൻ ഡോട്ട് കോം എംഡി സി കെ സലിം, കലൂർ കൊച്ചിൻ ടെക്നിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിജിമോൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സര്‍ക്കുലേഷന്‍ മാനേജര്‍ എ ബി അജയഘോഷ് എന്നിവർ സംസാരിച്ചു. ദേശാഭിമാനി കൊച്ചി ന്യൂസ് എഡിറ്റർ ആർ സാംബൻ സ്വാ​ഗതവും പരസ്യവിഭാഗം അസിസ്‌റ്റന്റ്‌ മാനേജർ എബി എബ്രഹാം നന്ദിയും പറഞ്ഞു. കെ ജെ മാക്സി എംഎൽഎ, ബാബു ആ​ന്റണി, മഞ്ജുപിള്ള, ആകാശ് രാജ്, ദേവു, രാജീവ് നാഥ്, കെ ബി വേണു, രാജേഷ് പുത്തൻപുരയിൽ, സി കെ സലിം, എം എ ജിജിമോൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. സമ്മാനവിതരണത്തിനിടെ ‘ഹെഡ്മാസ്റ്റർ’ സിനിമയുടെ അണിയറപ്രവർത്തകരും താരങ്ങളും കുട്ടികളുമായി സംവദിച്ചു. ജെറീഷ് വയനാട് നയിച്ച കരിയർ ​ഗൈഡൻസ് ക്ലാസ് നടന്നു. ഉപരിപഠനസാധ്യതകളെ രസകരമായി അവതരിപ്പിച്ച അദ്ദേഹം, കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. കൊച്ചിൻ ടെക്നിക്കൽ കോളേജിലെ നർമ​ദ സഞ്ജയ് ടെക്നിക്കൽ കോഴ്സുകളെ പരിചയപ്പെടുത്തി. ​ഗെറ്റ് മൈ അഡ്മിഷൻ ഡോട്ട് കോം, ചാനൽ ഫൈവ് (ഹെഡ്‌മാസ്റ്റർ), കൊച്ചിൻ ടെക്നിക്കൽ കോളേജ്, ​ഗ്ലോബൽ അക്കാദമി, ഹെറിറ്റേജ് സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദേശാഭിമാനി ‘ഫോക്കസ് 2022’ സംഘടിപ്പിച്ചത്. Read on deshabhimani.com

Related News