25 April Thursday

അറിവും വിനോദവും പകര്‍ന്ന് ‌‌‌
‘ഫോക്കസ് 2022’

സ്വന്തം ലേഖികUpdated: Sunday Jul 31, 2022

വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ദേശാഭിമാനി സംഘടിപ്പിച്ച ‘ഫോക്കസ് 2022’ ല്‍ പങ്കെടുക്കാന്‍ നടൻ ബാബു ആന്റണി എത്തിയപ്പോൾ. ഫോട്ടോ: മനു വിശ്വനാഥ്

കൊച്ചി > അറിവി​ന്റെ ലോകത്ത് വിജയമധുരം നുകരാനുള്ള പ്രോത്സാഹനമായി ​ദേശാഭിമാനി സംഘടിപ്പിച്ച ‘ഫോക്കസ് 2022’ കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെ ‘ദേശാഭിമാനി ഫോക്കസ് 2022’ എന്ന്‌ ആലേഖനം ചെയ്ത മെഡലും സർട്ടിഫിക്കറ്റും ‘ഹെഡ്മാസ്റ്റർ’ സിനിമയുടെ ടിക്കറ്റും നൽകിയാണ് ദേശാഭിമാനി അനുമോദിച്ചത്. അനുമോദനച്ചടങ്ങ് നടന്ന കലൂർ റിന്യൂവൽ സെ​ന്ററിൽ രാവിലെ 9.30ന് എത്തിച്ചേരാനായിരുന്നു നിർദേശം. എന്നാൽ, എട്ടോടെ കുട്ടികളും രക്ഷിതാക്കളും എത്തിത്തുടങ്ങി. സ്പോട്ട് രജിസ്ട്രേഷനിലൂടെയും നിരവധി കുട്ടികൾ അനുമോദനം ഏറ്റുവാങ്ങി.

ഹെഡ് മാസ്റ്റർ സിനിമയുടെ ടിക്കറ്റ് കുട്ടികൾക്ക് നൽകാനായി നടി മഞ്ജു പിള്ള  
യൂണിറ്റ് മാനേജർ ടി വി ശ്രീകുമാറിനെ ഏല്‍പ്പിക്കുന്നു

ഹെഡ് മാസ്റ്റർ സിനിമയുടെ ടിക്കറ്റ് കുട്ടികൾക്ക് നൽകാനായി നടി മഞ്ജു പിള്ള 
യൂണിറ്റ് മാനേജർ ടി വി ശ്രീകുമാറിനെ ഏല്‍പ്പിക്കുന്നു

അനുമോദനസമ്മേളനം മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള‌ത്തി​ന്റെ പ്രത്യേകതകൾ ഓരോരുത്തരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാടി​ന്റെ പ്രത്യേകതകൾ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത് വിദ്യാഭ്യാസത്തി​ന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ അധ്യക്ഷനായി. ​ഗ്ലോബൽ അക്കാദമി എംഡി  രാജേഷ് പുത്തൻപുരയിൽ, ​ഗെറ്റ് മൈ അഡ്മിഷൻ ഡോട്ട് കോം എംഡി സി കെ സലിം, കലൂർ കൊച്ചിൻ ടെക്നിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിജിമോൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സര്‍ക്കുലേഷന്‍ മാനേജര്‍ എ ബി അജയഘോഷ് എന്നിവർ സംസാരിച്ചു.

എസ്എസ്എൽസി, പ്ലസ്‌ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ 
ദേശാഭിമാനി സംഘടിപ്പിച്ച ‘ഫോക്കസ് 2022’ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ന്യൂസ് എഡിറ്റർ 
ആർ സാംബൻ, കൊച്ചിൻ ടെക്‌നിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ എം എ ജിജിമോൻ, ഗെറ്റ് മൈ അഡ്‌മിഷൻ 
ഡോട്ട് കോം എംഡി സി കെ സലിം, ദേശാഭിമാനി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ, സർക്കുലേഷൻ മാനേജർ 
ആർ അജയഘോഷ്, പരസ്യവിഭാഗം അസിസ്റ്റന്റ് മാനേജർ എബി എബ്രഹാം എന്നിവർ സമീപം

ദേശാഭിമാനി കൊച്ചി ന്യൂസ് എഡിറ്റർ ആർ സാംബൻ സ്വാ​ഗതവും പരസ്യവിഭാഗം അസിസ്‌റ്റന്റ്‌ മാനേജർ എബി എബ്രഹാം നന്ദിയും പറഞ്ഞു. കെ ജെ മാക്സി എംഎൽഎ, ബാബു ആ​ന്റണി, മഞ്ജുപിള്ള, ആകാശ് രാജ്, ദേവു, രാജീവ് നാഥ്, കെ ബി വേണു, രാജേഷ് പുത്തൻപുരയിൽ, സി കെ സലിം, എം എ ജിജിമോൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. സമ്മാനവിതരണത്തിനിടെ ‘ഹെഡ്മാസ്റ്റർ’ സിനിമയുടെ അണിയറപ്രവർത്തകരും താരങ്ങളും കുട്ടികളുമായി സംവദിച്ചു.

ജെറീഷ് വയനാട് നയിച്ച കരിയർ ​ഗൈഡൻസ് ക്ലാസ് നടന്നു. ഉപരിപഠനസാധ്യതകളെ രസകരമായി അവതരിപ്പിച്ച അദ്ദേഹം, കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. കൊച്ചിൻ ടെക്നിക്കൽ കോളേജിലെ നർമ​ദ സഞ്ജയ് ടെക്നിക്കൽ കോഴ്സുകളെ പരിചയപ്പെടുത്തി. ​ഗെറ്റ് മൈ അഡ്മിഷൻ ഡോട്ട് കോം, ചാനൽ ഫൈവ് (ഹെഡ്‌മാസ്റ്റർ), കൊച്ചിൻ ടെക്നിക്കൽ കോളേജ്, ​ഗ്ലോബൽ അക്കാദമി, ഹെറിറ്റേജ് സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദേശാഭിമാനി ‘ഫോക്കസ് 2022’ സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top