കാശ്‌മീരിലെ മച്ചില്‍ മേഖലയില്‍ ഹിമപാതം; മൂന്ന് സൈനികര്‍ മരിച്ചു

പ്രതീകാത്മക ചിത്രം


ശ്രീനഗര്‍> വടക്കന്‍ കാശ്‌മീരിലെ കുപ് വാര ജില്ലയിലെ മച്ചില്‍ പ്രദേശത്തുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. സൈന്യത്തിലെ 56 RR-ലെ 3 ജവാന്‍മാരാണ് ഹിമപാതത്തില്‍ അപകടത്തില്‍പ്പെട്ടത്.   മൂവരുടെയും മൃതദേഹം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്നാണ് ഹിമപതമുണ്ടായതെന്ന് കുപ്‌വാര എസ്എസ്‌പി യൂഗല്‍ മന്‍ഹാസ് പറഞ്ഞു. ഹവല്‍ദാര്‍ കമലേഷ് സിംഗ് (39), നായിക് ബല്‍വീര്‍(33), ശിപായി രജീന്ദര്‍ (25) എന്നിവരാണ് മരിച്ചത് . മൂവരും രാജസ്ഥാന്‍ സ്വദേശികളാണ്.   Read on deshabhimani.com

Related News