25 April Thursday

കാശ്‌മീരിലെ മച്ചില്‍ മേഖലയില്‍ ഹിമപാതം; മൂന്ന് സൈനികര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍> വടക്കന്‍ കാശ്‌മീരിലെ കുപ് വാര ജില്ലയിലെ മച്ചില്‍ പ്രദേശത്തുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. സൈന്യത്തിലെ 56 RR-ലെ 3 ജവാന്‍മാരാണ് ഹിമപാതത്തില്‍ അപകടത്തില്‍പ്പെട്ടത്.
 
മൂവരുടെയും മൃതദേഹം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്നാണ് ഹിമപതമുണ്ടായതെന്ന് കുപ്‌വാര എസ്എസ്‌പി യൂഗല്‍ മന്‍ഹാസ് പറഞ്ഞു.

ഹവല്‍ദാര്‍ കമലേഷ് സിംഗ് (39), നായിക് ബല്‍വീര്‍(33), ശിപായി രജീന്ദര്‍ (25) എന്നിവരാണ് മരിച്ചത് . മൂവരും രാജസ്ഥാന്‍ സ്വദേശികളാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top