ഫുട്ബോൾ കളിക്കിടെ 18കാരൻ കുഴഞ്ഞുവീണു മരിച്ചു



ചങ്ങരംകുളം>  ഫുട്ബോൾ കളിക്കിടെ 18കാരൻ കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി ചോലയിൽ കബീറിന്റെ  മകൻ നിസാമുദ്ധീൻ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെ കൂട്ടുകാരോടൊപ്പം കൊഴിക്കര ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു, ഉടൻ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളത്തര സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ഉമ്മ ഫൗസിയ.സഹോദരങ്ങൾ സിറാജ്, ഫാരിസ്. Read on deshabhimani.com

Related News