മുഖ്യമന്ത്രിക്ക്‌ കേന്ദ്രസർക്കാരിന്റെ അഭിനന്ദനം



കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾക്ക്‌ വലിയ പിന്തുണയാണ്‌ മുഖ്യമന്ത്രി നൽകിയതെന്ന്‌ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഗെയിൽ പൈപ്പുലൈൻ പോലെയുള്ള പദ്ധതികൾ ഇതിന്‌ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News