മുൻ ജീവനക്കാരിയുടെ പീഡന പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ



കൊച്ചി> മുൻ ജീവനക്കാരിയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 506, 509, എസ്‌സിഎസ്‌ടി ആക്‌ട് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്നും നിരസിച്ചതോടെ മാനസികമായി പീഡിപ്പെച്ചെന്നുമാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് ജോലി വിടേണ്ടി വന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പറയുന്നു. Read on deshabhimani.com

Related News