19 April Friday

മുൻ ജീവനക്കാരിയുടെ പീഡന പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

കൊച്ചി> മുൻ ജീവനക്കാരിയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 506, 509, എസ്‌സിഎസ്‌ടി ആക്‌ട് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്നും നിരസിച്ചതോടെ മാനസികമായി പീഡിപ്പെച്ചെന്നുമാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് ജോലി വിടേണ്ടി വന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top