ദുരന്തമേഖലയിൽ ശുചീകരണവുമായി സിപിഐ എം

ദുരന്തമേഖലയിൽ സിപിഐ എം പ്രവർത്തകർ നടത്തിയ ശുചീകരണപ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു


മുണ്ടക്കയം പ്രകൃതിദുരന്തം വിതച്ച പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനവുമായി സിപിഐ എം വളണ്ടിയർമാർ. ഒരാഴ്ച മുമ്പ് കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും ഒലിച്ചെത്തിയ കല്ലും മണ്ണും ചെളിയും വളണ്ടിയർമാർ കഴുകി വൃത്തിയാക്കി. സിപിഐ എം കൂട്ടിക്കൽ, കോരുത്തോട്, മുണ്ടക്കയം, പാറത്തോട്, എലിക്കുളം, കാഞ്ഞിരപ്പള്ളി, എരുമേലി ലോക്കൽ കമ്മിറ്റികളുടെ പരിധിയിൽ വരുന്ന ആയിരത്തോളം വളണ്ടിയർമാരാണ് വിവിധ പ്രദേശങ്ങളിലായി ശുചീകരണം നടത്തിയത്. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ശുചീകരണ പ്രവർത്തനം ഉദ്‌ഘാടനംചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് സജിമോൻ (കുട്ടിക്കൽ), രേഖാ ദാസ് മുണ്ടക്കയം), കെ ആർ തങ്കപ്പൻ (കാഞ്ഞിരപ്പള്ളി), എസ് ഷാജി (എലിക്കുളം ), ജയിംസ് പി സൈമൺ (മണിമല) എന്നിവർ നേതത്വംനൽകി.   Read on deshabhimani.com

Related News