ഒഴുക്ക് തുടരുന്നു; പത്തനംതിട്ട റാന്നിയിൽ നിരവധി ആർഎസ്എസ്, കോൺഗ്രസ് പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

റാന്നിയിൽ സിപിഐ എമ്മിലേക്കുവന്നവരെ ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു


റാന്നി > റാന്നിയിൽ വിവിധ രാഷ്ട്രീയ പാർടികളിൽ നിന്നും സിപിഐ എമ്മിലേക്കുള്ള ഒഴുക്ക് തുടരുന്നു. പഴവങ്ങാടി ലോക്കലിൽ ബിജെപി മുൻ ബ്ലോക്ക് സ്ഥാനാർഥി സോമശേഖരൻ നായർ ഉൾപ്പെടെ ആർഎസ്എസ്, കോൺഗ്രസ് പ്രവർത്തകരായ 30 പേരാണ് സിപിഐഎമ്മിലേക്ക്  എത്തിയത്. കോൺഗ്രസ് മുൻ വാർഡ് സ്ഥാനാർഥി സിസിലി വർഗീസ് മാവേലിയും ഇതിൽ ഉൾപ്പെടും.   ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജു ഏബ്രഹാം  യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ അധ്യക്ഷനായി.  ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, ജോർജ് ഫിലിപ്പ്, കെ ഉത്തമൻ, പ്രസാദ് എൻ ഭാസ്കരൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News