20 April Saturday

ഒഴുക്ക് തുടരുന്നു; പത്തനംതിട്ട റാന്നിയിൽ നിരവധി ആർഎസ്എസ്, കോൺഗ്രസ് പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

റാന്നിയിൽ സിപിഐ എമ്മിലേക്കുവന്നവരെ ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

റാന്നി > റാന്നിയിൽ വിവിധ രാഷ്ട്രീയ പാർടികളിൽ നിന്നും സിപിഐ എമ്മിലേക്കുള്ള ഒഴുക്ക് തുടരുന്നു. പഴവങ്ങാടി ലോക്കലിൽ ബിജെപി മുൻ ബ്ലോക്ക് സ്ഥാനാർഥി സോമശേഖരൻ നായർ ഉൾപ്പെടെ ആർഎസ്എസ്, കോൺഗ്രസ് പ്രവർത്തകരായ 30 പേരാണ് സിപിഐഎമ്മിലേക്ക്  എത്തിയത്. കോൺഗ്രസ് മുൻ വാർഡ് സ്ഥാനാർഥി സിസിലി വർഗീസ് മാവേലിയും ഇതിൽ ഉൾപ്പെടും.
 
ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജു ഏബ്രഹാം  യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ അധ്യക്ഷനായി.  ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, ജോർജ് ഫിലിപ്പ്, കെ ഉത്തമൻ, പ്രസാദ് എൻ ഭാസ്കരൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top