സംസ്ഥാനത്ത്‌ പോക്സോ കേസുകളില്‍ 73 ശതമാനത്തിലും ശിക്ഷ; ബാലാവകാശ കമീഷന്‍



തിരുവനന്തപുരം > കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകളില്‍ 73 ശതമാനത്തിലും കുറ്റക്കാർക്ക്‌  ശിക്ഷ ലഭിക്കുന്നതായി സംസ്ഥാന ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട്. 2019‐20 വർഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ 73.89 ശതമാനം പോക്‌സോ കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നതായി കമീഷന്‍ വ്യക്തമാക്കുന്നത്‌. സംസ്ഥാനത്ത് 2019ല്‍ 1406 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 1093 കേസുകളിലും ശിക്ഷ ലഭിച്ചപ്പോൾ  167 കേസുകളില്‍ മാത്രമാണ് പ്രതികൾക്ക്‌ ശിക്ഷ ഒഴിവായത്‌. 146 കേസുകള്‍ മറ്റ് വിധത്തില്‍ തീര്‍പ്പാക്കി. 2019ല്‍ വിവിധ ജില്ലകളില്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുകളുടെ വിവരങ്ങള്‍.   ജില്ല‐തീര്‍പ്പാക്കിയ കേസുകള്‍‐ശിക്ഷിച്ചത് തിരുവനന്തപുരം‐27‐27 കൊല്ലം‐183‐142 പത്തനംതിട്ട‐74‐66 ആലപ്പുഴ‐43‐37 കോട്ടയം‐74‐47 ഇടുക്കി‐33‐19 എറണാകുളം‐181‐146 തൃശൂര്‍‐32‐12 പാലക്കാട്‐153‐122 മലപ്പുറം‐121‐107 കോഴിക്കോട്‐222‐174 വയനാട്‐110‐99 കണ്ണൂര്‍‐76‐48 കാസര്‍കോട്‐77‐47 ആകെ‐1406‐1093 Read on deshabhimani.com

Related News