25 April Thursday

സംസ്ഥാനത്ത്‌ പോക്സോ കേസുകളില്‍ 73 ശതമാനത്തിലും ശിക്ഷ; ബാലാവകാശ കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

തിരുവനന്തപുരം > കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകളില്‍ 73 ശതമാനത്തിലും കുറ്റക്കാർക്ക്‌  ശിക്ഷ ലഭിക്കുന്നതായി സംസ്ഥാന ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട്. 2019‐20 വർഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ 73.89 ശതമാനം പോക്‌സോ കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നതായി കമീഷന്‍ വ്യക്തമാക്കുന്നത്‌.

സംസ്ഥാനത്ത് 2019ല്‍ 1406 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 1093 കേസുകളിലും ശിക്ഷ ലഭിച്ചപ്പോൾ  167 കേസുകളില്‍ മാത്രമാണ് പ്രതികൾക്ക്‌ ശിക്ഷ ഒഴിവായത്‌. 146 കേസുകള്‍ മറ്റ് വിധത്തില്‍ തീര്‍പ്പാക്കി. 2019ല്‍ വിവിധ ജില്ലകളില്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുകളുടെ വിവരങ്ങള്‍.
 
ജില്ല‐തീര്‍പ്പാക്കിയ കേസുകള്‍‐ശിക്ഷിച്ചത്

തിരുവനന്തപുരം‐27‐27
കൊല്ലം‐183‐142
പത്തനംതിട്ട‐74‐66
ആലപ്പുഴ‐43‐37
കോട്ടയം‐74‐47
ഇടുക്കി‐33‐19
എറണാകുളം‐181‐146
തൃശൂര്‍‐32‐12
പാലക്കാട്‐153‐122
മലപ്പുറം‐121‐107
കോഴിക്കോട്‐222‐174
വയനാട്‐110‐99
കണ്ണൂര്‍‐76‐48
കാസര്‍കോട്‐77‐47

ആകെ‐1406‐1093


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top