ഇരിട്ടിയിൽ മുൻ ഡിസിസി അംഗമടക്കം 20 കോൺഗ്രസ‌് പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

ആറളത്ത്‌ കോൺഗ്രസിൽനിന്ന‌് രാജിവച്ചവരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ


ഇരിട്ടി > മുൻ ഡിസിസി അംഗവും  ആദിവാസി കോൺഗ്രസ‌് നേതാവുമായ പി കെ കരുണാകരൻ ഉൾപ്പെടെ 20 പ്രവർത്തകർ കുടുംബസമേതം കോൺഗ്രസ‌് വിട്ട്‌  സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവറത്തിക്കാൻ തീരുമാനിച്ചു.   വികസന ക്ഷേമ  പ്രവർത്തനങ്ങളിൽ രാജ്യത്തിന്‌ മാതൃകയായ എൽഡിഎഫ‌് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നയങ്ങളിൽ പ്രതിഷേധിച്ചാണ്‌  രാജിയെന്ന‌് കോൺഗ്രസ‌് വിട്ടവർ പറഞ്ഞു.  പാലുമ്മി ജസി, സെലിൻ കോഴിയോട‌്, സുനിൽ, നാരായണി കണ്ണൻ, സധീഷ‌് ബ്ലോക്ക‌് 11, ഭരതൻ ബ്ലോക്ക‌് 13, സിമി സുനിൽ, ഷെഹീറ, ജനാർദനൻ, ബി ബാലൻ, കെ എസ‌് ബാലൻ, ഖമറുന്നീസ, താഹിറ ടീച്ചർ തുടങ്ങിയവരാണ‌് രാജിവച്ചത‌്. ആറളം പഞ്ചായത്ത‌് ആറാം വാർഡിൽ ഉൾപ്പെടുന്ന ആറളം ഫാമിലെ പ്രവർത്തകരാണ‌് രാജിവച്ചത്‌. കക്കുവയിൽ ചേർന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രാജിവച്ചവരെ സ്വീകരിച്ചു.   ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസയിൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, സി വി ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത‌് എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. ബിനോയ‌് കുര്യൻ, ഫാം എൽഡിഎഫ‌് സ്ഥാനാർഥി മിനി ദിനേശൻ, ബ്ലോക്ക‌് പഞ്ചായത്ത‌് സ്ഥാനാർഥി കെ ബി ഉത്തമൻ,  കെ കെ ജനാർദനൻ, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News