ജോഡോ യാത്ര നാളെയെത്തും; കോൺഗ്രസ്‌ എറണാകുളം മണ്ഡലം പ്രസിഡന്റ്‌ ബിജെപിയിൽ ചേർന്നു



കൊച്ചി > രാഹുൽഗാന്ധിയുടെ ഭാരത്‌ജോഡോ യാത്ര എറണാകുളം ജില്ലാ അതിർത്തിയിൽ എത്തിയ ദിവസം കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്‌ പാർടി വിട്ട്‌ ബിജെപിയിൽ ചേർന്നു. ദേശീയനേതാക്കൾ പലരും പാർടിവിട്ട്‌ ബിജെപിയിൽ ചേക്കേറുന്നതിന്റെ കൊച്ചുപതിപ്പായി മണ്ഡലം പ്രസിഡന്റിന്റെയും മാറ്റം. കോൺഗ്രസ്‌ ഐ എറണാകുളം സെൻട്രൽ മണ്ഡലം പ്രസിഡന്റ്‌ രാധാകൃഷ്‌ണൻ പാറപ്പുറമാണ്‌ ചൊവ്വാഴ്‌ച പാർടിയിൽ നിന്നു രാജിവച്ച്‌ ബിജെപിയിൽ ചേരുന്നകാര്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്‌. ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌നൊപ്പമാണ്‌ വാർത്താ സമ്മേളനം നടത്തിയത്‌. കോൺഗ്രസിന്റെ വ്യാപാരി സംഘടനാ ജില്ലാ പ്രസിഡന്റ്‌, ഒബിസി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News