25 April Thursday

ജോഡോ യാത്ര നാളെയെത്തും; കോൺഗ്രസ്‌ എറണാകുളം മണ്ഡലം പ്രസിഡന്റ്‌ ബിജെപിയിൽ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

കൊച്ചി > രാഹുൽഗാന്ധിയുടെ ഭാരത്‌ജോഡോ യാത്ര എറണാകുളം ജില്ലാ അതിർത്തിയിൽ എത്തിയ ദിവസം കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്‌ പാർടി വിട്ട്‌ ബിജെപിയിൽ ചേർന്നു. ദേശീയനേതാക്കൾ പലരും പാർടിവിട്ട്‌ ബിജെപിയിൽ ചേക്കേറുന്നതിന്റെ കൊച്ചുപതിപ്പായി മണ്ഡലം പ്രസിഡന്റിന്റെയും മാറ്റം.

കോൺഗ്രസ്‌ ഐ എറണാകുളം സെൻട്രൽ മണ്ഡലം പ്രസിഡന്റ്‌ രാധാകൃഷ്‌ണൻ പാറപ്പുറമാണ്‌ ചൊവ്വാഴ്‌ച പാർടിയിൽ നിന്നു രാജിവച്ച്‌ ബിജെപിയിൽ ചേരുന്നകാര്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്‌. ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌നൊപ്പമാണ്‌ വാർത്താ സമ്മേളനം നടത്തിയത്‌. കോൺഗ്രസിന്റെ വ്യാപാരി സംഘടനാ ജില്ലാ പ്രസിഡന്റ്‌, ഒബിസി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top