അനധികൃതമായി പാറപൊട്ടിച്ച് പഞ്ചായത്ത്‌ അംഗത്തിന്റെ റിസോർട്ട് നിർമാണം

അടിമാലിയിലെ അനധികൃത റിസോർട്ട് നിർമാണം


അടിമാലി> അടിമാലി പഞ്ചായത്തിൽ അനധികൃതമായി പാറപൊട്ടിച്ച് കോണ്‍​ഗ്രസ് നേതാവായ പഞ്ചായത്ത്‌ അംഗം റിസോർട്ട് നിർമിക്കുന്നു. ചാറ്റുപാറയിൽ അക്കാമാ കോളനിക്ക്‌ സമീപമാണ് യാതൊരു അറിയിപ്പോ രേഖകളോ ഇല്ലാതെ വലിയപാറകൾ പൊട്ടിച്ച് റിസോർട്ട്‌ പണിയുന്നത്. പാറകൾക്ക് മുകളിൽ കോൺഗ്രീറ്റ് ബീമുകൾ സ്ഥാപിച്ചാണ് നിര്‍മാണം.   പ്രളയത്തിന് ശേഷം 45 ഡിഗ്രിയില്‍ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകാറില്ല. ഏതുനിമിഷവും മണ്ണിടിയുവാൻ സാധ്യതയുള്ളിടത്താണ് ചട്ടലംഘനം നടത്തി അടിമാലി പഞ്ചായത്തിലെ ആറാംവാർഡ് അംഗവും കോൺഗ്രസ് നേതാവുമായ പള്ളത്തുകുടി വീട്ടിൽ ബാബു പി കുര്യാക്കോസിന്റെ നിർമാണം. Read on deshabhimani.com

Related News