18 December Thursday

അനധികൃതമായി പാറപൊട്ടിച്ച് പഞ്ചായത്ത്‌ അംഗത്തിന്റെ റിസോർട്ട് നിർമാണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

അടിമാലിയിലെ അനധികൃത റിസോർട്ട് നിർമാണം

അടിമാലി> അടിമാലി പഞ്ചായത്തിൽ അനധികൃതമായി പാറപൊട്ടിച്ച് കോണ്‍​ഗ്രസ് നേതാവായ പഞ്ചായത്ത്‌ അംഗം റിസോർട്ട് നിർമിക്കുന്നു. ചാറ്റുപാറയിൽ അക്കാമാ കോളനിക്ക്‌ സമീപമാണ് യാതൊരു അറിയിപ്പോ രേഖകളോ ഇല്ലാതെ വലിയപാറകൾ പൊട്ടിച്ച് റിസോർട്ട്‌ പണിയുന്നത്. പാറകൾക്ക് മുകളിൽ കോൺഗ്രീറ്റ് ബീമുകൾ സ്ഥാപിച്ചാണ് നിര്‍മാണം.
 
പ്രളയത്തിന് ശേഷം 45 ഡിഗ്രിയില്‍ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകാറില്ല. ഏതുനിമിഷവും മണ്ണിടിയുവാൻ സാധ്യതയുള്ളിടത്താണ് ചട്ടലംഘനം നടത്തി അടിമാലി പഞ്ചായത്തിലെ ആറാംവാർഡ് അംഗവും കോൺഗ്രസ് നേതാവുമായ പള്ളത്തുകുടി വീട്ടിൽ ബാബു പി കുര്യാക്കോസിന്റെ നിർമാണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top