അതിവേഗം നടപ്പിലായി പ്രഖ്യാപനം; കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു



തിരുവനന്തപുരം > ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ഒരാളും പട്ടിണി കിടക്കേണ്ടി വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായി  തദ്ദേശ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചനുകള്‍ (സാമൂഹ്യ അടുക്കള) ആരംഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം നടപ്പിലായിരിക്കുകയാണ്. സംസ്ഥാനത്താകെ ഇതുവരെ 43 കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു. 941ല്‍ 861 പഞ്ചായത്തുകളും ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. 87 മുന്‍സിപാലിറ്റികളില്‍ 84 ഇടങ്ങളിലും, ആറ് കോര്‍പറേഷനുകളിലായി ഒന്‍പത് ഇടങ്ങളിലും കമ്യൂണിറ്റി കിച്ചനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഇവിടങ്ങളില്‍ ഉടന്‍ ഭക്ഷണ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. Read on deshabhimani.com

Related News