29 March Friday

അതിവേഗം നടപ്പിലായി പ്രഖ്യാപനം; കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

തിരുവനന്തപുരം > ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ഒരാളും പട്ടിണി കിടക്കേണ്ടി വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായി  തദ്ദേശ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചനുകള്‍ (സാമൂഹ്യ അടുക്കള) ആരംഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം നടപ്പിലായിരിക്കുകയാണ്.

സംസ്ഥാനത്താകെ ഇതുവരെ 43 കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു. 941ല്‍ 861 പഞ്ചായത്തുകളും ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. 87 മുന്‍സിപാലിറ്റികളില്‍ 84 ഇടങ്ങളിലും, ആറ് കോര്‍പറേഷനുകളിലായി ഒന്‍പത് ഇടങ്ങളിലും കമ്യൂണിറ്റി കിച്ചനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഇവിടങ്ങളില്‍ ഉടന്‍ ഭക്ഷണ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top