പി വി സിന്ധുവിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം



തിരുവനന്തപുരം> കോമൺവെൽത്ത്‌ ഗെയിംസ്‌ ബാഡ്‌മിന്റൺ സിംഗിൾസിൽ സ്വർണം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു.  സിന്ധു ചരിത്രം കുറിച്ചിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി ട്വീറ്റ്‌ ചെയ്‌തു. ഒരിക്കൽക്കൂടി  രാജ്യത്തിന്‌ അഭിമാനമായിരിക്കുന്നു. പ്രചോദനം നൽകുന്ന ഈ വിജയത്തിൽ അഭിനന്ദനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. PV Sindhu has created history by winning the Singles Gold Medal in Badminton at the Common Wealth Games, 2022. Thank you @Pvsindhu1 for making the country proud once again. Congratulations on your inspiring victory and best wishes for your future endeavours. pic.twitter.com/GjljLvpQcX — Pinarayi Vijayan (@pinarayivijayan) August 8, 2022 Read on deshabhimani.com

Related News