മഞ്ചേശ്വരത്ത്‌ ബൈക്ക്‌ സ്‌കൂൾ ബസിൽ ഇടിച്ച്‌ രണ്ട്‌ കോളേജ്‌ വിദ്യാർഥികൾ മരിച്ചു



കാസർഗോഡ്> മഞ്ചേശ്വരത്ത് സ്‌കൂൾ ബസിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മിയപദവി സ്വദേശികളായ അബി(20), പ്രതീഷ്(20) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ ഏഴരയോടെ മിയാപദവിയിൽവെച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂൾ ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുന്നു.   Read on deshabhimani.com

Related News