25 April Thursday

മഞ്ചേശ്വരത്ത്‌ ബൈക്ക്‌ സ്‌കൂൾ ബസിൽ ഇടിച്ച്‌ രണ്ട്‌ കോളേജ്‌ വിദ്യാർഥികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

കാസർഗോഡ്> മഞ്ചേശ്വരത്ത് സ്‌കൂൾ ബസിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മിയപദവി സ്വദേശികളായ അബി(20), പ്രതീഷ്(20) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്‌ച രാവിലെ ഏഴരയോടെ മിയാപദവിയിൽവെച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂൾ ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top