സിസോദിയയുടെ അറസ്റ്റ്: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം> ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനിവാര്യമായിരുന്നില്ലെങ്കിൽ അറസ്‌റ്റ് ഒഴിവാക്കാമായിരുന്നുവെന്നും സിസോദിയക്കെതിരായ രാഷ്‌ട്രീയ വേട്ടയാടൽ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കോൺഗ്രസും ജെഡിയുവും ഒഴികെയുള്ള പ്രതിപക്ഷം സിസോദിയയുടെ അറസ്‌റ്റിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.   Read on deshabhimani.com

Related News