ചെറുതോണി അണക്കെട്ട്: ശേഷിച്ച ഷട്ടറും അടച്ചു



ഇടുക്കി > ഇടുക്കി അണക്കെട്ടിലെ  ജലനിരപ്പ് ക്രമീകരിക്കാൻ തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ അടച്ചിരുന്നു. തുടർന്ന് ഒരു ഷട്ടർ 35 സെന്റിമീറ്ററിൽ നിന്ന് 40 സെന്റീമീറ്ററായി ഉയർത്തുകയും ചെയ്‌തു. ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ്‌ ഷട്ടർ അടയ്‌ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്‌ടർ അനുമതി നൽകിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. Read on deshabhimani.com

Related News