24 April Wednesday

ചെറുതോണി അണക്കെട്ട്: ശേഷിച്ച ഷട്ടറും അടച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

ഇടുക്കി > ഇടുക്കി അണക്കെട്ടിലെ  ജലനിരപ്പ് ക്രമീകരിക്കാൻ തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ അടച്ചിരുന്നു. തുടർന്ന് ഒരു ഷട്ടർ 35 സെന്റിമീറ്ററിൽ നിന്ന് 40 സെന്റീമീറ്ററായി ഉയർത്തുകയും ചെയ്‌തു.

ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ്‌ ഷട്ടർ അടയ്‌ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്‌ടർ അനുമതി നൽകിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top