ശമ്പള പ്രതിസന്ധി: ചന്ദ്രിക എഡിറ്ററെ ജീവനക്കാര്‍ ഉപരോധിച്ചു



കോഴിക്കോട്>  ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറിനെ  ജീവനക്കാര്‍ ഉപരോധിച്ചു. നാലുമാസമായി ശമ്പളമില്ലാത്തതും വര്‍ഷങ്ങളായി പി എഫ് അടക്കാത്തതും അടക്കം ചന്ദ്രിക  മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ്  എഡിറ്ററെ ജീവനക്കാര്‍ കോഴിക്കോട് ഓഫീസില്‍ ഉപരോധിച്ചത്.  പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതുവരെ എഡിറ്റര്‍, മാനേജിങ്ങ് എഡിറ്റര്‍, എച്ച് ആര്‍ എന്നിവരെ ഉപരോധിക്കാനാണ് കെയുഡബ്ല്യുജെ - കെഎന്‍ഇഎഫ് ചന്ദ്രിക കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം.  ഉപരോധം ഇന്ന് രാവിലെയോടെ അവസാനിപ്പിച്ചു   Read on deshabhimani.com

Related News