25 April Thursday

ശമ്പള പ്രതിസന്ധി: ചന്ദ്രിക എഡിറ്ററെ ജീവനക്കാര്‍ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കോഴിക്കോട്>  ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറിനെ  ജീവനക്കാര്‍ ഉപരോധിച്ചു. നാലുമാസമായി ശമ്പളമില്ലാത്തതും വര്‍ഷങ്ങളായി പി എഫ് അടക്കാത്തതും അടക്കം ചന്ദ്രിക  മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ്  എഡിറ്ററെ ജീവനക്കാര്‍ കോഴിക്കോട് ഓഫീസില്‍ ഉപരോധിച്ചത്.

 പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതുവരെ എഡിറ്റര്‍, മാനേജിങ്ങ് എഡിറ്റര്‍, എച്ച് ആര്‍ എന്നിവരെ ഉപരോധിക്കാനാണ് കെയുഡബ്ല്യുജെ - കെഎന്‍ഇഎഫ് ചന്ദ്രിക കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം.  ഉപരോധം ഇന്ന് രാവിലെയോടെ അവസാനിപ്പിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top