സ്‌പീക്കർക്കെതിരെ അപവാദപ്രചരണം; എ എന്‍ രാധാകൃഷ്‌ണ‌നെതിരെ മാനനഷ്‌ട‌ത്തിന് കേസ്



തിരുവനന്തപുരം > കേരള നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണ‌നെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണ‌നെതിരെ മാനനഷ്‌ട‌ത്തിന് കേസ്. ഏഴ് ദിവസത്തിനുള്ളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികമായി മാപ്പു പറയുകയും നഷ്ടപരിഹാരമായി ഒരുകോടി രൂപ കെട്ടിവയ്ക്കുകയും ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുകയും ചെയ്യാത്തപക്ഷം സിവിലായും ക്രിമിനലായും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നാണ് നോട്ടീസ്. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ എസ് ശ്രീകുമാര്‍ അസോസിയേറ്റ്സ് മുഖേനയാണ് സ്‌പീക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. Read on deshabhimani.com

Related News