24 April Wednesday

സ്‌പീക്കർക്കെതിരെ അപവാദപ്രചരണം; എ എന്‍ രാധാകൃഷ്‌ണ‌നെതിരെ മാനനഷ്‌ട‌ത്തിന് കേസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം > കേരള നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണ‌നെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണ‌നെതിരെ മാനനഷ്‌ട‌ത്തിന് കേസ്.

ഏഴ് ദിവസത്തിനുള്ളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികമായി മാപ്പു പറയുകയും നഷ്ടപരിഹാരമായി ഒരുകോടി രൂപ കെട്ടിവയ്ക്കുകയും ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുകയും ചെയ്യാത്തപക്ഷം സിവിലായും ക്രിമിനലായും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നാണ് നോട്ടീസ്. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ എസ് ശ്രീകുമാര്‍ അസോസിയേറ്റ്സ് മുഖേനയാണ് സ്‌പീക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top