തിരുവാലി കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി



വണ്ടൂർ > തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിറുത്തി. യുഡിഎഫിലെ സജീസ് അല്ലേക്കാടൻ 106 വോട്ടിന് വിജയിച്ചു. നേരത്തെ യുഡിഎഫ് അംഗമായിരുന്ന ടി പി അബ്ദുൾ നാസർ മരണപെട്ട ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്. കഴിഞ്ഞ തവണ വെൽവെയർപാർട്ടിയുടെ സ്ഥാനാർത്ഥിക്ക് 144 വോട്ട് ലഭിച്ചിരുന്നു. ഇപ്രാവശ്യം അവർക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ എൽഡിഎഫിന് വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫിന് 448 വോട്ടാണ് ലഭിച്ചത്. ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി ടി പി സാഹിറിന് 610 വോട്ട് ലഭിച്ചു. 162 വോട്ട് കൂടി. Read on deshabhimani.com

Related News