26 April Friday

തിരുവാലി കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

വണ്ടൂർ > തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിറുത്തി. യുഡിഎഫിലെ സജീസ് അല്ലേക്കാടൻ 106 വോട്ടിന് വിജയിച്ചു. നേരത്തെ യുഡിഎഫ് അംഗമായിരുന്ന ടി പി അബ്ദുൾ നാസർ മരണപെട്ട ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്. കഴിഞ്ഞ തവണ വെൽവെയർപാർട്ടിയുടെ സ്ഥാനാർത്ഥിക്ക് 144 വോട്ട് ലഭിച്ചിരുന്നു. ഇപ്രാവശ്യം അവർക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ എൽഡിഎഫിന് വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫിന് 448 വോട്ടാണ് ലഭിച്ചത്. ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി ടി പി സാഹിറിന് 610 വോട്ട് ലഭിച്ചു. 162 വോട്ട് കൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top