ചിറയിന്‍കീഴ്‌ ബ്ലോക്കിൽ ഇടയേക്കാട് എൽഡിഎഫ്‌ നിലനിർത്തി

ആര്‍ പി നന്ദുരാജ്


തിരുവനന്തപുരം> ചിറയിന്‍കീഴ്‌ ബ്ലോക്ക് പഞ്ചായത്ത് ഇടയേക്കാട്  ഡിവിഷനില്‍ സിപിഐ എമ്മിലെ ആര്‍ പി നന്ദുരാജ് ഉജ്ജ്വല വിജയം നേടി. ആര്‍എസ്‌പിയിലെ ഷിബു കോരാണിയെയാണ് തോല്‍പ്പിച്ചത് . 463വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയം ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന സിപിഐ എമ്മിലെ ഒ എസ് അംബിക ആറ്റിങ്ങല്‍ എംഎല്‍എയായതിനെ തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1548 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആകെ വോട്ട് 11992. മുദാക്കല്‍ പഞ്ചായത്തിലെ കട്ടയില്‍ ക്കോണം, ഇടയ്‌ക്കോട്, പരുത്തി, കോരാണി വാര്‍ഡുകളും , കിഴുവിലം പഞ്ചായത്തിലെ മുടപുരം, അരികത്തുവാര്‍, നൈനാം കോണം, കുറക്കട എന്നിങ്ങനെ  എട്ടു വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഇടയ്ക്കോട് ഡിവിഷന്‍ .ബിജെപിയിലെ ടി എല്‍ ഷീബയും രംഗത്തുണ്ടായിരുന്നു.   Read on deshabhimani.com

Related News