20 April Saturday

ചിറയിന്‍കീഴ്‌ ബ്ലോക്കിൽ ഇടയേക്കാട് എൽഡിഎഫ്‌ നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

ആര്‍ പി നന്ദുരാജ്

തിരുവനന്തപുരം> ചിറയിന്‍കീഴ്‌ ബ്ലോക്ക് പഞ്ചായത്ത് ഇടയേക്കാട്  ഡിവിഷനില്‍ സിപിഐ എമ്മിലെ ആര്‍ പി നന്ദുരാജ് ഉജ്ജ്വല വിജയം നേടി. ആര്‍എസ്‌പിയിലെ ഷിബു കോരാണിയെയാണ് തോല്‍പ്പിച്ചത് . 463വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയം

ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന സിപിഐ എമ്മിലെ ഒ എസ് അംബിക ആറ്റിങ്ങല്‍ എംഎല്‍എയായതിനെ തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1548 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആകെ വോട്ട് 11992. മുദാക്കല്‍ പഞ്ചായത്തിലെ കട്ടയില്‍ ക്കോണം, ഇടയ്‌ക്കോട്, പരുത്തി, കോരാണി വാര്‍ഡുകളും , കിഴുവിലം പഞ്ചായത്തിലെ മുടപുരം, അരികത്തുവാര്‍, നൈനാം കോണം, കുറക്കട എന്നിങ്ങനെ  എട്ടു വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഇടയ്ക്കോട് ഡിവിഷന്‍ .ബിജെപിയിലെ ടി എല്‍ ഷീബയും രംഗത്തുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top