നാടുകാണി ചുരത്തിൽ ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു



എടക്കര> നാടുകാണി ചുരത്തിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എടക്കര അറണാടംപാടം തേവത്ത് വളപ്പിൽ ലത്തീഫിൻ്റെ മകൻ ജൈസൽ മോൻ (24) ആണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. ചൊവ്വാഴ്ച രാത്രി പത്തിനാണ് അപകടം. ബൈക്ക് പൂർണ്ണമായും ലോറിക്കടിയിൽപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ച ജൈസൽ മോൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: ജാഫർ, ജുബൈരിയ, ജുമൈല. Read on deshabhimani.com

Related News